X

By train TIME
Fri, 30-Jul-2021, 17:11

Tags:

navarasa thamil. move

പ്രശസ്‌ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് തമിഴിൽ നവരസ നിർമിക്കുന്നത്.  ചിത്രം നെറ്റ്ഫ്ളിക്സ് റിലീസായാണ് ഒരുങ്ങുന്നത്. നവരസയിലൂടെ  കിട്ടുന്ന ലാഭം കോവിഡ് ബുദ്ധിമുട്ട് നേരിട്ട ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിലെ (ഫെഫ്‌സി) അംഗങ്ങൾക്ക് പങ്കുവെയ്ക്കാനാണ് പദ്ധതി.  2021 മാർച്ച് മുതൽ ഇവർക്ക് പ്രീപെയ്‌ഡ്‌ കാർഡ് വഴി സാമ്പത്തികസഹായം എത്തിക്കുന്നുണ്ട്. അഞ്ച് മാസത്തേക്ക് 1500 രൂപ വീതം കൊടുക്കാനാണ് തീരുമാനം. ഫെഫ്‌സിയിൽ അംഗമായ 10,500 പേർക്കും തിയേറ്റർ പ്രൊജക്ഷനിസ്റ്റുകളായ 1,000 പേർക്കുമാണ് ഈ സഹായം ലഭിക്കുന്നത്. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ പണമിടപാട് നടത്തുന്നതിന് ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. നവരസയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവരുംതന്നെ  പ്രതിഫലമൊന്നും കൈപ്പറ്റാതെയാണ് പ്രോജക്ടിന്റെ ഭാഗമായത്.  

navarasa-suriya

സിനിമയുടെ അമരത്ത് മണിരത്നത്തെപ്പോലെ അനുഭവസമ്പന്നനായ ഫിലിംമേക്കർ എത്തിയതോടെ പ്രഗത്ഭ സംവിധായകരായ ഗൗതം മേനോൻ, കാർത്തിക്ക് സുബ്ബരാജ്, പ്രിയദർശൻ, ബിജോയ് നമ്പ്യാർ എന്നിവർ പ്രോജക്ടിന്റെ ഭാഗമായി. ഇവരെ കൂടാതെ ചലച്ചിത്രതാരം അരവിന്ദ് സ്വാമി, ഹലിത ഷമീം, രതീന്ദ്രൻ ആർ പ്രസാദ്, വസന്ത്, കാർത്തിക്ക് നരേൻ എന്നിവർ നവരസയുടെ സിനിമകൾ ഒരുക്കുന്ന തിരക്കിലാണ്. മലയാള സിനിമയിലെ പ്രമുഖരായ പ്രിയദർശൻ, രേവതി, പാർവതി തിരുവോത്ത്, പൂർണ്ണ , ബിജോയ് നമ്പ്യാർ എന്നിവരെല്ലാം നവരസയുടെ കൂടെയുണ്ട്. തമിഴ് സൂപ്പർതാരം സൂര്യ, വിജയ് സേതുപതി; മികച്ച അഭിനേതാക്കളായ സിദ്ധാർഥ്, അരവിന്ദ് സ്വാമി, ബോബി സിൻഹ, പ്രസന്ന, യോഗി ബാബു, പ്രകാശ് രാജ് ഇവരെല്ലാം  പ്രധാനവേഷങ്ങൾ ചെയ്യുന്നു. പിസി ശ്രീറാമിനെപ്പോലെ അനുഭവസമ ബലമാണ്. 2020ൽ ആമസോൺ പ്രൈമിൽ റിലീസായ സുധാകോങ്കരയുടെ സുരറൈ പോട്ര്  തമിഴ് സിനിമകൾക്ക് ഒടിടിയിൽ ചലനം സൃഷ്ടിക്കാനാവുമെന്ന് തെളിയിച്ചതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നില്ല..   

This site was designed with Websites.co.in - Website Builder

WhatsApp Google Map

Safety and Abuse Reporting

Thanks for being awesome!

We appreciate you contacting us. Our support will get back in touch with you soon!

Have a great day!

Are you sure you want to report abuse against this website?

Please note that your query will be processed only if we find it relevant. Rest all requests will be ignored. If you need help with the website, please login to your dashboard and connect to support