X

By train TIME
Wed, 25-Aug-2021, 11:56

Tags:

പരമാവധി സൂക്ഷിച്ചാല്‍ മനുഷ്യന് 150 വയസ്സുവരെ ജീവിക്കാമെന്ന് ഗവേഷകർ, പഠന റിപ്പോർട്ട് പുറത്ത്

അര്‍ബുദം, ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ മധ്യവയസ് പൂര്‍ത്തിയാക്കിയാലും എത്രകാലം കൂടി ഒരു മനുഷ്യന് ജീവിക്കാനാകും? പരമാവധി സൂക്ഷിച്ചാല്‍ 150 വയസ്സുവരെ മനുഷ്യായുസ് നീട്ടിക്കിട്ടുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. നേച്ചുര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകര്‍ മനുഷ്യന് പരമാവധി 150 വയസ്സുവരെ ജീവിക്കാനാകുമെന്ന വാഗ്ദാനമുള്ളത്. 


ജെറോ എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയിലെ മുതിര്‍ന്ന ഗവേഷകനായ തിമോത്തി പൈക്കോവാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗുരുതര രോഗങ്ങളുടേയും പ്രായമേറുന്നതിന്റേയും ഉള്ളറ രഹസ്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ജെറോയുടെ പ്രഖ്യാപിത ലക്ഷ്യം. വാര്‍ധക്യത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള ഗവേഷണത്തില്‍ ഇവര്‍ ന്യൂയോര്‍ക്കിലെ റോസ്‌വെല്‍ പാര്‍ക്ക് കോമ്പ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററുമായും സഹകരിച്ചിരുന്നു. അമേരിക്കയിലേയും ബ്രിട്ടനിലേയും റഷ്യയിലേയും നിരവധി പേരില്‍നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം പുരോഗമിച്ചത്.  

മുതിര്‍ന്നവരുടെ തുടക്കകാലം (16 മുതല്‍ 35 വയസ്സുവരെ) മധ്യവയസ് (35 മുതല്‍ 65 വയസ്സുവരെ) വാര്‍ധക്യം (65 വയസ്സിലേറെ) എന്നിങ്ങനെ തരം തിരിച്ചായിരുന്നു ഗവേഷക സംഘം വിവരശേഖരണം നടത്തിയത്. മാസങ്ങള്‍ നീണ്ട പഠനത്തിനിടെ ഓരോകാലത്തും പ്രായമേറുന്നതിന്റെ സൂചനകള്‍ ഏതൊക്കെയാണെന്നായിരുന്നു ഇവര്‍ കണ്ടെത്തി പരിശോധിച്ചത്. പ്രായം കൂടുന്നതുകൊണ്ടുള്ള പ്രധാന പ്രശ്‌നമായി കണ്ടെത്തിയത് ശരീരത്തിന് എന്തെങ്കിലും രോഗം വന്ന ശേഷം പൂര്‍വസ്ഥിതിയിലേക്ക് എത്താനുള്ള ശേഷി കുറയുന്നതിനെയാണ്.  

ഉദാഹരണത്തിന് ഒരു ജലദോഷപനി വന്നാല്‍ ചെറുപ്പക്കാരുടെ ശരീരം അതിനെ വേഗത്തില്‍ അതിജീവിക്കുകയും പൂര്‍വ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. ശരീരത്തിലെ ചര്‍മ്മം 100 ശതമാനവും പഴയ നിലയിലേക്കെത്തും. പ്രായമേറും തോറും രോഗങ്ങള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയിലെത്താനാവുന്ന നിരക്ക് പരമാവധി 95 ശതമാനത്തിലേക്ക് കുറയുകയാണ്. ഈ നിരക്ക് ഓരോ വര്‍ഷം കൂടുമ്പോഴും കുറഞ്ഞു വരികയും ചെയ്യും. മറ്റൊരു കാര്യം പ്രായമേറും തോറും അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിക്കുമെന്നതാണ്. ഇതെല്ലാം പരിഗണിച്ചാണ് മനുഷ്യായുസ്സ് പരമാവധി 120 മുതല്‍ 150 വയസ്സ് വരെയാണെന്ന് ഗവേഷകര്‍ ഉറപ്പിക്കുന്നത്.  

ഏതെങ്കിലും അവയവം മാറ്റിവെക്കാതെ മനുഷ്യന് ലഭിക്കാവുന്ന പരമാവധി ആയുസിനെക്കുറിച്ചാണ് ഈ പഠനം പറയുന്നത്. 120-150 വര്‍ഷങ്ങളെന്നത് അത്രവലിയ കാലയളവല്ലെങ്കിലും മനുഷ്യന്റെ നിലവിലെ ആയുസ് വെച്ച് നോക്കിയാല്‍ ഇരട്ടിയോളം വരും. ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മനുഷ്യന്റെ റെക്കോഡുള്ള ജെന്നെ ലൂയിസ് കാല്‍മെന്റ് 122 വര്‍ഷവും 164 ദിവസവുമാണ് ജീവിച്ചത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ അതിലേറെ കാലം ജീവിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനമാണ് ജെറോ പോലുള്ള സ്ഥാപനങ്ങളും അവരുടെ പഠനവും നമുക്ക് നല്‍കുന്നത്.

This site was designed with Websites.co.in - Website Builder

WhatsApp Google Map

Safety and Abuse Reporting

Thanks for being awesome!

We appreciate you contacting us. Our support will get back in touch with you soon!

Have a great day!

Are you sure you want to report abuse against this website?

Please note that your query will be processed only if we find it relevant. Rest all requests will be ignored. If you need help with the website, please login to your dashboard and connect to support